ലിൻഷാ മെഡിക്കൽസിന് തുടർച്ചയായ മൂന്നാം ജയം

- Advertisement -

 

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലും ലിൻഷാ മെഡിക്കലൈനു സ്റ്റോപ്പില്ല. ഇന്ന് ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തികൊണ്ട് സീസണിലെ അപരാജിത കുതിപ്പ് ലിൻഷ തുടർന്നു. ഇന്ന് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം.

ടൗൺ ടീമിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കത്തിൽ തന്നെ പിറകിൽ പോയി എങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താൻ ടൗൺ ടീമിനായി. ലിൻഷ സീസണിൽ മൂന്നു മത്സരങ്ങൾ ആണ് കളിച്ചത്. മൂന്നിലും ജയിച്ചത് ലിൻഷയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

നാളെ എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement