സബാനെ തോൽപ്പിച്ച് ലിൻഷാ മണ്ണാർക്കാട്

പാലപ്പിള്ളി അഖിലേന്ത്യാ സെവൻസിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ സബാൻ കോട്ടക്കലിനെ ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. സബാൻ കോട്ടക്കലിന്റെ തുടർച്ചയായ നാലു വിജയങ്ങൾക്ക് ഇതോടെ ലിൻഷാ മണ്ണാർക്കാട് അവസാനമിട്ടു.

ഇന്ന് പാലപിള്ളിയിൽ മത്സരമില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചാലിശ്ശേരിയിൽ ബേസ് പെരുമ്പാവൂരിന് വിജയം
Next articleഇന്ത്യൻ അണ്ടർ 16 ടീമിന് വിജയം