മെഡിഗാഡ് അരീക്കോടിനെതിരെ ലിൻഷയ്ക്ക് അഞ്ചു ഗോൾ ജയം

- Advertisement -

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് അവരുടെ ഗംഭീര പ്രകടനം തുടരുകയാണ്. സീസണിൽ തങ്ങൾക്ക് എതിരാളികൾ ഇല്ല എന്നു പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ഇന്നത്തെ ലിൻഷയുടെ പ്രകടനം. മമ്പാട് അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ മെഡിഗാഡ് അരീക്കോടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിൻഷാ മെഡിക്കൽസ് തകർത്തത്.

ലിൻഷാ മെഡിക്കൽസിന്റെ സീസണികെ തുടർച്ചയായ നാലാം ജയമാണിത്. നാലു മത്സരങ്ങളിൽ നിന്നായി ലിൻഷ 15 ഗോളുകളും നേടി. ഇന്നും വിദേശ ത്രയങ്ങൾ തന്നെയാണ് ലിൻഷയുടെ രക്ഷയ്ക്ക് എത്തിയത്. ലിൻഷയ്ക്കായി ഇന്നും മൂന്നു വിദേശ താരങ്ങളും തിളങ്ങി‌. അബുലയിയും ആൽവേസും ഒരോ ഗോൾ നേടിയപ്പോൾ കുംസൺ ഇന്ന് ഇരട്ടഗോൾ നേടി.

ഇന്ന് ജയിച്ച ലിൻഷ നാളെ മമ്പാടിൽ അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement