ഏഴു ഗോൾ പോരാട്ടത്തിൽ ലിൻഷയ്ക്ക് ജയം

- Advertisement -

ഏഴു ഗോളുകൾ പിറന്ന വലപ്പാട് അഖിലേന്ത്യാ സെവൻസിലെ പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസിന് ജയം. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ലക്കി സോക്കർ ആലുവയെ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. ലിൻഷയുടെ വിദേശ ബൂട്ടുകൾ തന്നെയാണ് ഇന്നും തിളങ്ങിയത്.

ലക്കി സോക്കർ ആലുവയുടെ ഫഹീമിന്റെ ഗോളിലൂടെ ആയിരുന്നു കളിയുടെ തുടക്കം. പക്ഷെ ലിൻഷ തളർന്നില്ല. കുംസണും അബുലായിയും മിന്നിയപ്പോൾ ആദ്യ പകുതിക്ക് മുന്നേ ലിൻഷ ലീഡിലേക്ക് എത്തി. കുംസണായിരുന്നു ഒറ്റയാൾ കുതിപ്പിലൂടെ ലിൻഷയുടെ ആദ്യ ഗോൾ നേടിയത്. കുംസണും അബുലയിയും ചേർന്ന് നടത്തിയ പോരാട്ടം ഫിനിഷിലെത്തിച്ച് സുബൈറ ലിൻഷയുടെ രണ്ടാം ഗോക്ക് നേടി.

അബുലയുടെ ഗോളിലൂടെ ലിൻഷ 3-1 എന്ന ലീഡ്. ടെറികിലൂടെ ലീഡ് 3-2 ആക്കി ആലുവ കുറച്ചു. പക്ഷെ കുംസൺ കളിയിലെ തന്റെ രണ്ടാം ഗോളിലൂടെ 4-2 എന്നാക്കി രണ്ടു ഗോൾ ലീഡ് പുനസ്ഥാപിച്ചു. പൊരുതാതെ വിട്ടുകൊടുത്ത് ശീലമില്ലാത്ത ലക്കി സോക്കർ ഫൈനൽ വിസിലിനു മുന്നേ ഒന്നു കൂടെ മടക്കി സ്കോർ 3-4 എന്നാക്കി. ലിൻഷയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

നാളെ വലപ്പാട് അഖിലേന്ത്യാ സെവൻസിൽ സ്മാക് മീഡിയ സബാൻ കോട്ടക്കൽ, എഫ് സി ഗോവയെ നേരിടും.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement