Site icon Fanport

കുതിപ്പ് തുടർന്ന് ലിൻഷാ മണ്ണാർക്കാട്

സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് ലിൻഷ മണ്ണാർക്കാട് തുടരുന്നു. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ കെ എഫ് സി കാളികാവിനെയാണ് ലിൻഷ തകർത്തത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷയുടെ വിജയം. തികച്ചും ഏകപക്ഷീയമായ മത്സരം തന്നെ ആയിരുന്നു ഇന്ന് നടന്നത്. അവസാന ആറു മത്സരത്തിലും ലിൻഷാ മണ്ണാർക്കാട് പരാജയം അറിഞ്ഞിട്ടില്ല. ആറിൽ അഞ്ചു വിജയിക്കുകയും ചെയ്തിരുന്നു.

നാളെ മമ്പാടിൽ ജവഹർ മാവൂർ ജിംഖാന തൃശ്ശൂരിനെ നേരിടും.

Exit mobile version