നാലു വട്ടം മുസാഫിർ എഫ് സിയോടു തോറ്റ ലിൻഷാ മെഡിക്കൽസിന് ഇന്നെങ്കിലും ജയിക്കണം

- Advertisement -

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും സീസണിൽ അഞ്ചാം തവണ നേർക്കുനേർ വരികയാണ്. വളാഞ്ചേരിയിലാണ് പോരാട്ടം. മുമ്പ് നാലു തവണ മദീനയോടു മുട്ടിയപ്പോഴും ലിൻഷാ മെഡിക്കൽസിനു പരാജയം മാത്രമായിരുന്നു സമ്പാദ്യം. ചാവക്കാടും വണ്ടൂരും മാവൂരും അവസാനം മുണ്ടൂരും മദീനയുടെ കയ്യിൽ നിന്നു പരാജയമേറ്റു വാങ്ങാനായിരുന്നു ലിൻഷയുടെ വിജയം. അവസാന മത്സരത്തിൽ കെ എഫ് സി കാളിക്കാവിനെ തകർത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാകും ലിൻഷ ഇന്നിറങ്ങുക. മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയാകട്ടെ തൃക്കരിപ്പൂരിൽ കിരീടം നേടിയ ആവേശത്തിലാകും.


വരന്തരപ്പിള്ളിയിൽ ഇന്നിറങ്ങുന്നത് ഫിഫാ മഞ്ചേരിയും ജയ എഫ് സി തൃശ്ശൂരുമാണ്. ഫോമിലേക്ക് മടങ്ങിയെത്തിയ എല്ലാ മൈതാങ്ങളിലും ഫ്രീകിക്ക് വിസ്മയം തീർക്കുന്ന എറിക്കിലാകും ഫിഫയുടെ പ്രതീക്ഷ. സീസണിൽ ആദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. അഞ്ചു മത്സരങ്ങളായി ജയ എഫ് സി തൃശ്ശൂർ വിജയമറിഞ്ഞിട്ട്.

Advertisement