കാടപ്പാടി സെവൻസ് സെമിയിൽ ലിൻഷയ്ക്ക് ജയം

- Advertisement -

.കാടപ്പാടി അഖിലേന്ത്യാ സെവൻസിന്റെ സെമി ലീഗ് പോരാട്ടത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് ജയം. മെഡിഗാഡ് അരീക്കോടിനെയാണ് ലിൻഷ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിൻഷയുടെ ജയം. ഇന്ന് കാടപ്പാടിയിൽ ലിൻഷ മണ്ണാർക്കാട് ഫിഫാ മഞ്ചേരിയെ നേരിടും.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന മത്സരത്തിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാന്റെ ഇന്നലത്തെ ജയം. ഇന്ന് വളാഞ്ചേരിയിൽ അൽ ശബാബ് തൃപ്പനച്ചി ടൗൺ ടീം അരീക്കോടിനെ നേരിടും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement