അവസാന നിമിഷത്തിലെ ഉസോ മാജിക്ക്, കൊയപ്പയിൽ വീണ്ടും പെരിന്തൽമണ്ണ

കൊയപ്പയിൽ ഇന്ന് സെവൻസ് ഫുട്ബോളിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ മത്സരമായിരുന്നു. സ്കൈ ബ്ലൂ എടപ്പാളും എഫ് സി പെരിന്തൽമണ്ണയും കൊമ്പുകോർത്ത രാത്രിയിൽ പെരിന്തൽമണ്ണയ്ക്ക ജയം വന്നത് അവസാന നിമിഷത്തിൽ, അവിസ്മരണീയമായ ജയം. പ്രായത്തെ മറന്ന് സെവൻസ് മൈതാനത്തേക്ക് തിരിച്ചെത്തിയ നിയാസ് റഹ്മാനും നൈജീരിയൻ താരം ഉസോയുമാണ് ഇന്നത്തെ പെരിന്തൽമണ്ണ ജയത്തിന്റെ ചുക്കാൻ പിടിച്ചത്.

തുടക്കത്തിൽ നിയാസ് റഹ്മാനിലൂടെ എഫ് സി പെരിന്തൽമണ്ണ ലീഡെടുത്തു. പക്ഷെ തളരാതെ സ്കൈ ബ്ലൂ എടപ്പാൾ സമനിലയ്ക്കു വേണ്ടിയും ഉസോയിലൂടെയും നിയാസ് റഹ്മാനിലൂടെയുൻ രണ്ടാം ഗോൾ കണ്ടെത്താൻ എഫ് സി പെരിന്തൽമണ്ണയും നിരന്തരം ശ്രമങ്ങൾ നടത്തി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഒരു ഹെഡറിലൂടെ സ്കൈ ബ്ലൂ എടപ്പാളിന് സമനില ഗോൾ. എഫ് സി പെരിന്തൽമണ്ണ വിറച്ച നിമിഷം. പക്ഷെ ഉസോ വിറച്ചില്ല തന്റെ ഇന്ത്യയിലേക്കുള്ള വരവ് വെറുതെയല്ല എന്ന് വീണ്ടും കൊയപ്പയുടെ മൈതാനത്ത് ഉസോ തെളിയിച്ചു. ഇഞ്ച്വറി ടൈമിൽ ഒരു കിടിലൻ ഫിനിഷ് 2-1ന് പെരിന്തൽമണ്ണയുടെ ജയം. നാളെ കൊടുവള്ളിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും എഫ് സി കൊണ്ടോട്ടിയും ഏറ്റുമുട്ടും.

തളിപ്പറമ്പ് അഖിലേന്ത്യാ സെവൻസിൽ ഷൂട്ടേഴ്സ് പടന്നയും ടൗൺ ടീം അരീക്കോടും തമ്മിലേറ്റുമുട്ടിയ മത്സരത്തിൽ പെനാൾട്ടി ഷൊട്ടൗട്ടിൽ ഷൂട്ടേഴ്സ് പടന്ന ടൗൺ ടീം അരീക്കോടിനെ വീഴ്ത്തി. നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ച മത്സരത്തിൽ 5-4നാണ് പടന്ന പെനാൾട്ടിയിൽ വിജയിച്ചത്. പടന്ന ഗോൾ കീപ്പർ പ്രവീണാണ് കളിയിലെ താരമായത്. നാളെ തളിപ്പറമ്പിൽ അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഷൂട്ടേഴ്സ് പടന്നയെ നേരിടും.

പറപ്പൂര് അഖിലേന്ത്യാ സെവൻസിലും മത്സരം പെനാൾട്ടിയിൽ എത്തി. ഓക്സിജൻ ഫാർമ ജയ എഫ് സി തൃശ്ശൂരും ഫിറ്റ് വെൽ കോഴിക്കോടും പറപ്പൂരിൽ അറുപത് മിനുട്ട് പൂർത്തിയായപ്പോൾ ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. പെനാൾട്ടിയിൽ ജയ എഫ് സിയെ ഭാഗ്യം തുണച്ചു. ഫിറ്റ് വെല്ലിനെതിരെയുള്ള ജയ എഫ് സിയുടെ സീസണിലെ രണ്ടാം ജയമാണിത്.

Previous articleമഹ്മൂദ് ദാഹുദ്‌ ലിവർപൂളിലേക്കില്ല
Next articleഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇനി സൂപ്പര്‍ പോരാട്ടം