
6, Fifa Manjeri 5-4 Jaya FC
Date: April 27 2017
Venue: പാലത്തിങ്ങൽ
പാലത്തിങ്ങലിൽ ഫ്രണ്ട്സ് മമ്പാടിനേയും ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനേയും മറികടന്നാണ് ജയ എഫ് സി തൃശ്ശൂർ ഫിഫാ മഞ്ചേരിക്കു മുന്നിൽ എത്തുന്നത്. ആവേശകരമായ പോരാട്ടം ഗോൾ പെരുമഴ തന്നെ പെയ്യിച്ചു.
ഫിഫാ മഞ്ചേരിയുടെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തിൽ പിറന്നത് ഒമ്പതു ഗോളുകൾ. മൂന്നു തുടർവിജയങ്ങളുമായി മികച്ച ഫോമിലുണ്ടായിരുന്ന ഫിഫയെ ജയ ഞെട്ടിക്കുന്നതാണ് പാലത്തിങ്ങൽ ഗ്യാലറിക്ക് കാണേണ്ടി വന്നത്. ഒരു ഘട്ടത്തിൽ 4-2 എന്ന സ്കോറിന് ഫിഫാ മഞ്ചേരി പിന്നിട്ടു നിന്ന മത്സരമാണ് ഗംഭീര തിരിച്ചുവരവിലൂടെ ഫിഫാ മഞ്ചേരി സ്വന്തമാക്കിയത്.
കുട്ടന്റെ ഹാട്രിക്കാണ് ഫിഫാ മഞ്ചേരിയുടെ തിരിച്ചുവരവിന് ശക്തിയായത്. കുട്ടന്റെ ഹാട്രിക്കിന്റെ മികവിൽ 4-4 എന്ന നിലയിൽ സമനില പിടിച്ച ഫിഫാ മഞ്ചേരിയുടെ ജയം ഉറപ്പിച്ചത് അവസാന നിമിഷം പിറന്ന ജൂനിയർ ഫ്രാൻസിസിന്റെ ഗോളായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial