കൂത്തുപറമ്പ് സെവൻസിൽ കിരീടത്തിനായി കൂത്തുപറമ്പ്‌-തലശ്ശേരി പോരാട്ടം

കൂത്തുപറമ്പ് അഖിലേന്ത്യാ സെവൻസിന്റെ കലാശ പോരാട്ടം നാളെ നടക്കും. നാണൂട്ടി & വണ്ട്യായി മുകുന്ദൻ ട്രോഫിക്കു വേണ്ടി നളെ ഇറങ്ങുന്നത് കരുത്തരായ തലശ്ശേരിയുടെ സ്വന്തം ടീമായ ടോപ്പ് മോസ്റ്റ് തലശ്ശേരിയും ആതിഥേയരും കൂത്തുപറമ്പിന്റെ ആവേശവുമായ സെവൻസ് ഡേയ്സ് കൂത്തുപറമ്പുമാണ്. നാളെ രാത്രി 7.30ന് കൂത്തുപറമ്പ് മുനിസിപ്പൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

സെമിയിൽ ചിമ്പൂസ് കൂത്തുപറമ്പിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് ഫൈനലിൽ എത്തിയ ടോപ്പ് മോസ്റ്റിന് വീണ്ടുമൊരു കൂത്തുപറമ്പ് ക്ലബിനെ മറികടക്കേണ്ടതുണ്ട് കിരീടം നേടാൻ. സെവൻ ഡേയ്സ് കൂത്തുപറമ്പ് ഏകപക്ഷീയമായി സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ തകർത്താണ് ഫൈനലിൽ എത്തിയത്. സോക്കർ ഷൊർണ്ണൂരിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സെവൻ ഡേയ്സ് പരാജയപ്പെടുത്തിയത്.

വിജയികൾക്ക് ഒരു ലക്ഷം രൂപയാണ് പ്രൈസ് മണിയായി ലഭിക്കുക.