കുപ്പൂത്തിൽ സെമി, മുസാഫിർ എഫ് സി അൽ മദീന ജിംഖാന തൃശ്ശൂരിനെതിരെ

- Advertisement -

കുപ്പൂത്ത്  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഇന്ന് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി തൃശ്ശൂർ ശക്തികളായ ജിംഖാന തൃശ്ശൂരിനെ നേരിടും. ഇരു പാദങ്ങളായാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ജയ എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ സെമി പ്രവേശനം. സോക്കർ ഷൊർണ്ണൂരിനെ ടോസിൽ പരാജയപ്പെടുത്തിയാണ് ജിംഖാന തൃശ്ശൂർ സെമിയിൽ പ്രവേശിച്ചത്. ഇതിനു മുമ്പ് മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ആൽബർട്ടിന്റെ ഏകഗോളിന്റെ ബലത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ജിംഖാനയെ കീഴടക്കിയിരുന്നു.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ രണ്ടാം ദിവസം ലക്കി സോക്കർ ആലുവയും മെഡിഗാഡ് അരീക്കോടും തമ്മിലാണ് പോരാട്ടം. എടപ്പാളിൽ തങ്ങളുടെ മൂന്നാം കിരീടവുമുയർത്തിയ മെഡിഗാഡ് അരീക്കോട് മികച്ച ഫോമിലാണ്. ലക്കി സോകർ ആലുവയാകട്ടെ ഇപ്പോഴും സീസണിൽ ആകെ രൺറ്റു ജയമേ ഉള്ളൂ അഖിലേന്ത്യാ സെവൻസിൽ. മെഡിഗാഡുമായി പട്ടാമ്പിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലക്കി സോക്കർ പരാജയപ്പെട്ടിരുന്നു.

കൊണ്ടോട്ടി അഖിലേന്ത്യ സെവൻസിൽ ഇന്ന് എഡ്വാർഡ് മെമ്മോറിയൽ എഫ് സി പെരിന്തൽമണ്ണയും അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലാണ് പോരാട്ടം. ഇരുടീമുകളും സീസണിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ആരെയും തോൽപ്പിക്കാനും ആരോടും തോൽക്കാനും സാധ്യതയുള്ള ടീമായ എഫ് സി പെരിന്തൽമണ്ണയെ ചെറുതായി കാണാൻ സൂപ്പർ സ്റ്റുഡിയോ മലപ്പുറം തയ്യാറാവുകയില്ല.

Advertisement