കുപ്പൂത്ത് ഗോൾ മഴ, ഒമ്പതു ഗോൾ പിറന്ന മത്സരത്തിൽ ഫിഫയ്ക്ക് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസ് സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ കണ്ട മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് ജയം. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ടൗൺ ടീം അരീക്കോടിനെയാണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഒമ്പതു ഗോളുകളാണ് കളിയിൽ പിറന്നത്.

മൂന്നിനെതിരെ ആറു ഗോളുകൾക്ക് ആയിരുന്നു ഫിഫയുടെ വിജയം. ഫിഫയ്ക്കായി ഫിലിപ്പ്, ജൂനിയർ ഫ്രാൻസിസ്, ഫ്രാൻസിസ് എന്നിവർ ഇന്ന് വല കുലുക്കി. നേരത്തെ ഫിഫയും ടൗൺ ടീമും ഏറ്റുമുട്ടിയപ്പോൾ സമനില ആയിരുന്നു ഫലം. ഫിഫ ഇത് രണ്ടാം തവണയാണ് സീസണിൽ ആറു ഗോളുകൾ അടിക്കുന്നത്.

നാളെ കുപ്പൂത്തിൽ നടക്കുന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.