Site icon Fanport

കുപ്പൂത്തിൽ ബെയ്സ് പെരുമ്പാവൂർ ഫൈനലിൽ

സെവൻസ് സീസണിലെ ആദ്യ ഫൈനൽ ലൈനപ്പായി. ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന രണ്ടാം സെമിയിൽ ബെയ്സ് പെരുമ്പാവൂർ വിജയിച്ചതോടെയാണ് ഫൈനൽ തീരുമാനമായത്. ഇന്ന് നടന്ന സെമിയിൽ എഫ് സി തൃക്കരിപ്പൂരിനെ നേരിട്ട ബെയ്സ് പെരുമ്പാവൂർ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഇന്നലെ ആദ്യ സെമിയിൽ മദീനയെ തോൽപ്പിച്ച് ഉഷാ എഫ് സി തൃശ്ശൂരും ഫൈനൽ ഉറപ്പിച്ചിരുന്നു.

രണ്ട് പാദങ്ങളിലായി 3-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ മദീനയെ തോൽപ്പിച്ചാണ് ഉഷാ തൃശ്ശൂർ ഫൈനലിലേക്ക് കടന്നത്.

Exit mobile version