കുംസണ് വീണ്ടും ഹാട്രിക്ക്, ലിൻഷാ മെഡിക്കൽസ് താണ്ഡവം തുടരുന്നു

- Advertisement -

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ ഈ‌ സീസണിൽ ആർക്കും പിടിച്ചുകെട്ടാൻ കഴിഞ്ഞേക്കില്ല. ഇന്ന് മമ്പാടിന്റെ ഗ്രൗണ്ടിൽ അൽ ശബാബ് തൃപ്പനച്ചിയെയും തകർത്ത ലിൻഷ സീസണിലെ തുടർച്ചയായ അഞ്ചാം ജയമാണ് നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിൻഷാ മെഡിക്കൽസിന്റെ വിജയം.

ആദ്യ നിമിഷങ്ങളിൽ തന്നെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ലിൻഷയുടെ താണ്ഡവം. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് നേടിയ കുംസൺ തന്നെയാണ് ലിൻഷയ്ക്ക് ഇന്നുൻ ശക്തിയായത്. ഇന്നലെ മെഡിഗാഡ് അരീക്കോടിനെയും മമ്പാടിന്റെ ഗ്രൗണ്ടിൽ കുംസന്റെ ഹാട്രിക്കിന്റെ മികവിൽ ലിൻഷ തകർത്തിരുന്നു.

ആൽവേസും അബുലയിയുമാണ് ലിൻഷയ്ക്കായി ഇന്ന് ഗോൾ സ്കോർ ചെയ്ത മറ്റു താരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement