കുംസണും അബുലായിയും മിന്നി, ലിൻഷാ മെഡിക്കൽസ് ഉഷയെ വീഴ്ത്തി

വിദേശ താരങ്ങളിലെ കരുത്തുറ്റ കാലുകൾ ഒരേ ടീമിനു വേണ്ടി ബൂട്ടുകെട്ടിയ ആദ്യ മത്സരത്തിൽ ലിൻഷാ മെഡിക്കൽസിന് വിജയം. കുംസണും അബുലായിയും ലിൻഷാ ജേഴ്സിയിൽ നിറഞ്ഞു കളിച്ചപ്പോൾ ജിയോണി ഉഷാ എഫ് സി എതിരില്ലാത്ത മൂന്നു ഗോളിന്റെ പരാജയമാണ് കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഏറ്റുവാങ്ങേണ്ടി വന്നത്.

ലിൻഷാ മെഡിക്കൽസിനായി ഇറങ്ങിയ മൂന്നു വിദേശ താരങ്ങളും ലക്ഷ്യം കണ്ടു. കുംസണും, അബുലായിയും ഒപ്പം ആൽവേസും. ലിൻഷയ്ക്കായി സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറക്കൂട്ടിലും മികച്ച പ്രകടനം ഇന്ന് കാഴ്ചവെച്ചു.

കൊപ്പം അഖിലേന്ത്യാ സെവൻസിൽ നാളെ അമിസാദ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഓസ്കാർ സോക്കർ ഷൊർണ്ണൂരിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial