Site icon Fanport

മമ്പാടിൽ കെ ആർ എസ് കോഴിക്കോടിന് വിജയം

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോടിന് വിജയം. ഇന്ന് അൽ ശബാബ് തൃപ്പനച്ചിയെ ആയിരുന്നു കെ ആർ എസ് നേരിട്ടത്. കളി നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു. പെനാൾട്ടിയിലാണ് കെ ആർ എസ് ജയിച്ചത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ ശബാബ് പുറത്തടിച്ചു. ശബാബിന്റെ സീസണിലെ ആദ്യ തോൽവി ആണിത്.

നാളെ മമ്പാടിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി ജവഹർ മാവൂരിനെ നേരിടും.

Exit mobile version