primus mobile
primus mobile

വണ്ടൂരിൽ കെ ആർ എസ് കോഴിക്കോട് ഫൈനലിൽ

ആരും ആരെയും എഴുതി തള്ളണ്ട എന്നു തെളിയിച്ച് കൊണ്ട് കെ ആർ എസ് കോഴിക്കോട് വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഫൈനലിൽ. രണ്ടാം പാദ സെമിയിലും എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയാണ് കെ ആർ എസ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഒരു ഗോളിനു പിറകിൽ നിന്ന ശേഷമായിരുന്നു കെ ആർ എസ് കോഴിക്കോട് ഇന്നു എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡെടുത്ത ബാബു കാപിച്ചാലിന്റെ എഫ് സി തൃക്കരിപ്പൂർ ഫൈനൽ പ്രതീക്ഷ സജീവമാക്കിയെങ്കിലും കെ ആർ എസ് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. രണ്ടു ഗോളുകൾ മടക്കി 2-1ന് കളി സ്വന്തമാക്കി. ആദ്യ പാദ സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് കെ ആർ എസ് കോഴിക്കോട് വിജയിച്ചിരുന്നു.

ഫൈനലിൽ ഹയർ സബാൻ കോട്ടക്കലാണ് കെ ആർ എസ് കോഴിക്കോടിന്റെ എതിരാളികൾ. ആദ്യ സെമിയിൽ അൽ മദീന ചെർപ്പുളശ്ശേരിയെ മറികടന്നാണ് സബാൻ കോട്ടക്കൽ ഫൈനലിൽ പ്രവേശിച്ചത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Leave a Comment