
തിരൂർ തുവക്കാട് സെവൻസിൽ ജവഹർ മാവൂരിന് വിജയം. ഇന്നലെ കെ ആർ എസ് കോഴിക്കോടിനെയാണ് ജവഹർ മാവൂർ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം. മാവൂരിന്റെ തുടർച്ചയായ നാലാം വിജയമാണിത്. അവസാന മൂന്നു മത്സരങ്ങളിലായി 12 ഗോളുകളാണ് മാവൂർ അടിച്ചുകയറ്റിയത്.
ഇന്ന് തിരൂർ തുവക്കാടിൽ സബാൻ കോട്ടക്കൽ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial