കുറ്റിപ്പുറത്ത് കെ ആർ എസ് കോഴിക്കോടിന് ഗംഭീര ജയം

കുറ്റിപ്പുറം അഖിലേന്ത്യാ സെവൻസിൽ കെ ആർ എസ് കോഴിക്കോടിന് ഗംഭീര വിജയം. ശക്തരായ കെ എഫ് സി കാളികാവിനെ ആണ് കെ ആർ എസ് കോഴിക്കോട് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കെ ആർ എസിന്റെ വിജയം. കഴിഞ്ഞ ആഴ്ച കൊയപ്പയിൽ കെ എഫ് സിയും കെ ആർ എസും ഏറ്റുമുട്ടിയപ്പോൾ കെ എഫ് സിക്കായിരുന്നു വിജയം. അതിനുള്ള പകരം വീട്ടലായി കെ ആർ എസിന് കുറ്റിപ്പുറത്ത് ഇന്നലെ.

ഇന്ന് കുറ്റിപ്പുറത്ത് അൽ മദീന ചെർപ്പുളശ്ശേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial