
കേരള പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ ഗോകുലം എഫ് സി, സാറ്റ് തിരൂർ എന്നിവർ ഇന്ന് ലീഗിലെ ആദ്യ അങ്കത്തിന് ഇറങ്ങും. ഗോകുലം കേരള എഫ് സിയുടെ റിസേർവ് ടീമാണ് ടൂർണമെന്റിൽ ഇറങ്ങുന്നത്. കോഴിക്കോട് നടക്കുന്ന മത്സരത്തിൽ സെൻട്രൽ എക്സൈസിനെയാണ് ഗോകുലം നേരിടുക. ആദ്യ മത്സരത്തിൽ എസ് ബി ഐയോട് പരാജയപ്പെട്ടാണ് സെൻട്രൽ എക്സൈസ് കോഴിക്കോട് എത്തുന്നത്.
ഇന്ന് തിരൂരിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ സാറ്റ് തിരൂർ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ നേരിടും.കൊച്ചിൻ പോർട്ട് ട്രസ്റ്റും സീസണിലെ ആദ്യ മത്സരം തോറ്റിരുന്നു. വൈകിട്ട് 4.30നാണ് രണ്ടു മത്സരങ്ങളും നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial