സെവൻസിന്റെ ലോകകപ്പ് ഇത്തവണ ദുബായിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസ് ഇത്തവണ വിദേശത്ത് വെച്ച് നടക്കും. ദുബായ് ആകും സെവൻസ് ലോകകപ്പിന് വേദിയാവുക. സാധാരണ കൊടുവള്ളൊയിൽ വെച്ചാണ് ടൂർണമെന്റ് നടക്കാറുള്ളത്. ഇത്തവണ ഒരു മാറ്റം എന്ന രീതിയിലാണ് ടൂർണമെന്റ് വിദേശത്തേക്ക് മാറ്റുന്നത്. ഈ വർഷത്തെ കേരളത്തിലെ സെവൻസ് സീസൺ അവസാനിച്ച ശേഷമാകും കൊയപ്പ സെവൻസ് നടക്കുക. മെയ് മാസത്തിൽ എട്ടു ടീമുകൾ അടങ്ങുന്ന ടൂർണമെന്റ് ആകും ഇത്.

എട്ട് പ്രധാന ടീമുകളെയും കേരള സെവൻസിലെ ഏറ്റവും മികച്ച താരങ്ങളെയും ദുബായിൽ എത്തിച്ചാകും മത്സരങ്ങൾ. ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ടൂർണമെന്റ് നടത്തുന്നത്. ഇത്തവണ നടക്കുന്നത് മുപ്പത്തി 38ആമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. 2020ൽ നടന്ന അവസാന കൊയപ്പ സെവൻസ് കിരീടം നേടിയത് മെഡിഗാഗ് അരീക്കോട് ആയിരുന്നു. ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു മെഡിഗാഡ് കിരീടം നേടിയത്.