Site icon Fanport

കൊയപ്പയിൽ ഫൈനൽ തേടി മെഡിഗാഡഡും ബെയ്സ് പെരുമ്പാവൂരും ഇന്ന് ഇറങ്ങും

സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് കൊയപ്പ സെവൻസിലാണ്. കൊയപ്പ സെവൻസിന്റെ സെമി ഫൈനലിലെ രണ്ടാം പാദത്തിൽ മെഡിഗാഡ് അരീക്കോടും ബെയ്സ് പെരുമ്പാവൂരുമാണ് നേർക്കുനേർ വരുന്നത്. ആദ്യ പാദ സെമിയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സമനിലയിൽ ആയിരുന്നു പിരിഞ്ഞത്‌. ഇന്ന് വിജയിക്കുന്നവർ ഫൈനലിലേക്ക് മുന്നേറും.

ഫിക്സ്ചറുകൾ;

തുവ്വൂർ;
ഫിഫാ മഞ്ചേരി vs ജവഹർ മാവൂർ

കുപ്പൂത്ത്;
സൂപ്പർ സ്റ്റുഡിയോ vs എഫ് സി കൊണ്ടോട്ടി

മാനന്തവാടി;
ലിൻഷ മണ്ണാർക്കാട് vs ഫിറ്റ്വെൽ കോഴിക്കോട്

കൊടുവള്ളി;

മെഡിഗാഡ് അരീക്കോട് vs ബെയ്സ് പെരുമ്പാവൂർ

നിലമ്പൂർ;
സബാൻ കോട്ടക്കൽ vs എ വൈ സി ഉച്ചാരക്കടവ്

കാടപ്പടി;
മത്സരമില്ല

എടത്തനാട്ടുകര;
മത്സരമില്ല

Exit mobile version