കൊയപ്പയിൽ ലിൻഷാ മണ്ണാർക്കാട് പുറത്ത്

കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിന് തകർപ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ശക്തരായ ലിൻഷാ മണ്ണാർക്കാടിനെയാണ് ജിംഖാന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജിംഖാനയുടെ ജയം. ലിൻഷയുനായുള്ള ജിംഖാനയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

ഇന്ന് കൊടുവള്ളിയിൽ ഫിഫ മഞ്ചേരി ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial