Site icon Fanport

കൊയപ്പ സെവൻസിൽ ഫൈനൽ ഉറപ്പിച്ച് ജിംഖാന തൃശ്ശൂർ

കൊടുവള്ളി ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിന് ഒടുവിൽ ജിംഖാന തൃശൂർ കൊയപ്പ സെവൻസിന്റെ ഫൈനൽ ഉറപ്പിച്ചു. ഇന്ന് രണ്ടാം പാദ സെമിയിൽ സ്കൈബ്ലൂ എടപ്പാളിന് മുന്നിൽ പരാജയപ്പെട്ടു എങ്കിലും ഫൈനൽ ഉറപ്പിക്കാൻ ജിംഖാനക്ക് ആയി. ഇന്ന് നിശ്ചിത മത്സരത്തിൽ 2-0ന് സ്കൈ ബ്ലൂ മുന്നിൽ ആയിരുന്നു. ആദ്യ പാദത്തിൽ ജിംഖാന വിജയിച്ചത് കൊണ്ട് ഫൈനലിൽ ആര് എത്തും എന്ന് അറിയാൻ പെനാൾട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു. ജിംഖാന 3-0ന്
ആണ് പെനാൾട്ടി ജയിച്ചത്.

കൊയപ്പ 23 02 10 23 07 00 503

ആറാം മിനിറ്റിൽ ഫൈസലിന്റെ ഗോളിൽ ആണ് സ്‌കൈബ്ലൂ എടപ്പാൾ ഇന്ന് ലീഡ് നേടിയത്. 17-ാം മിനിറ്റിൽ ക്രിസ്റ്റി ലീഡ് ഇരട്ടിയാക്കി. ജിംഖാന ശക്തമായി തിരിച്ചടിച്ചെങ്കിലും മുഴുവൻ സമയത്തും സ്‌കോർ 2-0ന് സ്‌കൈബ്ലൂവിന് അനുകൂലമായി തുടർന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ സ്കൈബ്ലൂ അവരുടെ ആദ്യത്തെ മൂന്ന് പെനാൽറ്റികളും നഷ്ടപ്പെടുത്തി, അതേസമയം ജിംഖാന അവരുടെ മൂന്ന് പെനാൽറ്റികളും സ്കോർ ചെയ്തു ഫൈനൽ ഉറപ്പിച്ചു.

ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തി ഫൈനൽ ഉറപ്പിച്ച ലിൻഷാ മണ്ണാർക്കാടാണ് ഫൈനലിൽ ജിംഖാന തൃശ്ശൂരിന്യെ എതിരാളികൾ. ഫെബ്രുവരി 17നാണ് ഫൈനൽ നടക്കുക.

Exit mobile version