Site icon Fanport

കൊയപ്പയിൽ ഫിഫാ മഞ്ചേരിക്ക് വൻ വിജയം

സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി മുന്നോട്ട്. ഇന്നലെ കൊടുവള്ളിയിൽ നടന്ന മത്സരത്തിൽ എ എഫ് സി വയനാടിനെതിരെ വൻ വിജയം തന്നെയാണ് ഫിഫാ മഞ്ചേരി നേടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. രണ്ട് വർഷങ്ങൾക്ക് മുമ്പ് കൊയപ്പ സെവൻസ് അവസാനമായി നടന്നപ്പോൾ ഫിഫാ മഞ്ചേരി ആയിരുന്നു കിരീടം ഉയർത്തിയത്.

ഇന്ന് കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ ലൈറ്റ്നിംഗ് കൊടുവള്ളി അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Exit mobile version