കൊയപ്പയിൽ തകർപ്പൻ ജയത്തോടെ ഫിഫാ മഞ്ചേരി ഫൈനലിൽ

- Advertisement -

കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ഫിഫാ മഞ്ചേരി എത്തി. കഴിഞ്ഞ തവണ സെമിയിൽ അവസാനിച്ച കൊയപ്പയിലെ പോരാട്ടം ഇത്തവണ ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന സെമിയിൽ സ്കൈബ്ലൂ എടപ്പാളിനെ തകർത്താണ് ഫിഫാ മഞ്ചേരി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം.

ഫൈനലിൽ ടൗൺ ടീം അരീക്കോടിനെയാകും ഫിഫാ മഞ്ചേരി നേരിടുക. കഴിഞ്ഞ ദിവസം സെമിയിൽ അൽ മിൻഹാൽ വളാഞ്ചേരിയെ നിലംപരിശാക്കി ടൗൺ ടീം അരീക്കോട് ഫൈനലിലേക്ക് കുതിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement