
കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഫിറ്റ്വെൽ കോഴിക്കോടിനെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ ജയം. കഴിഞ്ഞ ദിവസം തിരൂർ തുവക്കാട് ഗ്രൗണ്ടിലും ഫിറ്റ് വെലിന് ഫിഫ തോൽപ്പിച്ചിരുന്നു.
ഇന്ന് കൊടുവള്ളിയിൽ മത്സരമില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial