
കൊടുവള്ളി കൊയപ്പാ അഖിലേന്ത്യാ സെവൻസിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ അൽ മദീന ചെർപ്പുളശ്ശേരി പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവയോട് പരാജയപ്പെട്ടതോടേയാണ് അൽ മദീന പുറത്തായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലക്കി സോക്കർ ആലുവ അൽ മദീനയെ പരാജയപ്പെടുത്തിയത്.
ഇന്ന് കൊടുവള്ളിയിൽ സ്കൈ ബ്ലൂ എടപ്പാൾ ഉഷാ തൃശ്ശൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial