കൊയപ്പ സെവൻസ്, ഫിക്സ്ചർ എത്തി

- Advertisement -

സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ ഫിക്സ്ചർ എത്തി. ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന സെവൻസ് മാമാങ്കത്തിന് ഇത്തവണ മാർച്ച് 27ന് കൊടി ഉയരുമ്പോൾ ആദ്യ മത്സരത്തിൽ ലക്കി സോക്കർ ആലുവ മെഡിഗാഡ് അരീക്കോടിനെനേരിടും. കൊടുവള്ളി ഫ്ലഡ് ലൈറ്റ് മിനി സ്റ്റേഡിയത്തിലാകും മത്സരം. സെവൻസ് ലോകത്തെ പ്രമുഖ ടീമുകളെല്ലാം ഇത്തവണയും കോയപ്പ ടൂർണമെന്റിൽ പങ്കെടുക്കും.

ഇത്തവണ നടക്കുന്നത് മുപ്പത്തി ആറാമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. കഴിഞ്ഞ തവണ നടന്ന കൊയപ്പ സെവൻസ് കിരീടം നേടിയത് അൽ മദീന ചെർപ്പുള്ളശ്ശേരി ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement