കൊട്ടപ്പുറം സെവൻസിൽ ഭാഗ്യത്തിന്റെ തുണയിൽ ന്യൂകാസിൽ ലക്കി സോക്കർ സെമിയിൽ

- Advertisement -

കൊട്ടപ്പുറം അഖിലേന്ത്യ സെവൻസിൽ ഇന്നലെ മഴ കാരണം മത്സരം നടക്കാത്തത് കൊണ്ട് ഇരു ടീമുകളുടേയും സമ്മതപ്രകാരം ടോസ് എന്ന ഭാഗ്യ നിർഭാഗ്യം പരീക്ഷിക്കേണ്ടി വന്നു. ടോസിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ പരാജയപ്പെടുത്തി ന്യൂ കാസിൽ ലക്കി സോക്കർ ആലുവ സെമി ഫൈനലിൽ പ്രവേശിച്ചു

കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നലെ സെവൻസ് മൈതാനങ്ങളിൽ മത്സരങ്ങൾ നടന്നില്ല. നാലു ഗ്രൗണ്ടിലെ മത്സരങ്ങളാണ് ഇന്നലെ ഉപേക്ഷിക്കേണ്ടി വന്നത്. കുറ്റിപ്പുറം, ഗുരുവായൂർ, കാഞ്ഞങ്ങാട്, കാരത്തോട് എന്നിവിടങ്ങളിലെ മത്സരങ്ങളാണ് മാറ്റിവെച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement