കോട്ടക്കലിൽ ആര് ഫൈനലിൽ എന്ന് ഇന്നറിയാം

സെവൻസിൽ ഇന്ന് 7 മത്സരങ്ങൾ നടക്കും. ഇന്നത്തെ പ്രധാന ശ്രദ്ധ കോട്ടക്കൽ സെവൻസിലാണ്. കോട്ടക്കലിൽ ഇന്ന് സെമി ഫൈനൽ ലീഗിലെ അവസാന മത്സരമാണ്. ഇന്ന് സ്കൈ ബ്ലൂ എടപ്പാൾ ലിൻഷ മണ്ണാർക്കാടിനെയാണ് കോട്ടക്കലിൽ നേരിടുന്നത്. കോട്ടക്കലിലെ രണ്ടാം സെമി ഫൈനലിസ്റ്റുകളെ ഈ മത്സരം ആണ് തീരുമാനിക്കുക. സബാൻ കോട്ടക്കൽ നേരത്തെ ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്ന് ഒരു സമനില എങ്കിലും മതിയാകും സ്കഒ ബ്ലൂവിന് ഫൈനലിൽ എത്താൻ. ഇപ്പോൾ പോയന്റാണ് സ്കൈ ബ്ലൂവിന് ഉള്ളത്. ഒരു പോയന്റുള്ള ലിൻഷയ്ക്ക് ജയിച്ചാൽ മാത്രമേ ഫൈനലിൽ എത്താൻ പറ്റുകയുള്ളൂ.

ഇന്നത്തെ ഫിക്സ്ചറുകൾ;

തലശ്ശേരി:
ഉഷാ തൃശ്ശൂർ vs മെഡിഗാഡ് അരീക്കോട്
റോയൽ ട്രാവൽസ് കോഴിക്കോട് vs സോക്കർ ഷൊർണ്ണൂർ

ബേക്കൽ :
എഫ് സി തൃക്കരിപ്പൂർ vs എ വൈ സി ഉച്ചാരക്കടവ്

കൊപ്പം:
ശാസ്താ തൃശ്ശൂർ vs സബാൻ കോട്ടക്കൽ

ഇരിക്കൂർ:
കെ എഫ് സി vs ഷൂട്ടേഴ്സ് പടന്ന

താമരശ്ശേരി:
മത്സരമില്ല

വണ്ടൂർ:
മത്സരമില്ല

മണ്ണാർക്കാട്:
സൂപ്പർ സ്റ്റുഡിയോ vs റോയൽ ട്രാവൽസ് കോഴിക്കോട്

കോട്ടക്കൽ;
സ്കൈ ബ്ലൂ vs ലിൻഷാ മണ്ണാർക്കാട്

മൊറയൂർ:
മത്സരമില്ല

മങ്കട:
മത്സരമില്ല

Exit mobile version