കോട്ടക്കലിൽ ഫൈനൽ ഉറപ്പിച്ച് സബാൻ കോട്ടക്കൽ

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിലെ ആദ്യ സ്ഥാനം സബാൻ കോട്ടക്കൽ ഉറപ്പിച്ചു. ഇന്ന് നടന്ന കോട്ടക്കലിൽ സെവൻസിലെ സെമി ഫൈനൽ ലീഗ് മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് സബാൻ കോട്ടക്കൽ ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. ഇന്നത്തെ വിജയത്തോടെ സബാൻ കോട്ടക്കലിന് ഏഴു പോയന്റായി. സെമി ലീഗിൽ ബാക്കി ഒരു ടീമുകൾക്കും ഇനി ഏഴ് പോയന്റിൽ എത്താൻ കഴിയില്ല. ഇന്നത്തെ പരാജയം സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ എത്തില്ല എന്നും ഉറപ്പാക്കി.

സ്കൈ ബ്ലൂ എടപ്പാളും ലിൻഷാ മണ്ണാർക്കാടും തമ്മിൽ നടക്കുന്ന അവസാന സെമി ഫൈനൽ ലീഗ് മത്സരത്തിന്റെ ഫലമാകും രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നത്. സ്കൈ ബ്ലൂ എടപ്പാളിന് ഇപ്പോൾ മൂന്ന് പോയന്റും ലിൻഷ മണ്ണാർക്കാടിന് ഒരു പോയന്റുമാണ് ഉള്ളത്. ലിൻഷ ജയിക്കുക ആണെങ്കിൽ നാലു പോയന്റുനായി ഫൈനലിൽ എത്തും. മറ്റെന്ത് ഫലമായാലും സ്കൈ ബ്ലൂ എടപ്പാൾ ആകും ഫൈനലിൽ എത്തുക.

Exit mobile version