കോട്ടക്കലിൽ റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ഗോൾ മഴ

കോട്ടക്കലിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ഗോൾ മഴ. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് രാത്രി നടന്ന പോരാട്ടത്തിൽ എഫ് സി കൊണ്ടോട്ടിയാണ് റോയൽ ട്രാവൽസ് കോഴിക്കോടിന്റെ അറ്റാക്കിന്റെ ചൂടറിഞ്ഞത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഇന്ന് ജയിച്ചത്. സീസണിൽ ഇത് രണ്ടാം തവണ മാത്രമാണ് റോയൽ ട്രാവൽസ് കോഴിക്കോട് അഞ്ചു ഗോളുകൾ നേടുന്നത്.

നാളെ കോട്ടക്കലിൽ നടക്കുന്ന മത്സരത്തിൽ
ജിംഖാന തൃശ്ശൂർ അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Exit mobile version