കോട്ടക്കലിൽ ഇന്ന് ഫൈനൽ, ലിൻഷ മണ്ണാർക്കാടും സബാനും നേർക്കുനേർ

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. ഇന്നത്തെ പ്രധാന ശ്രദ്ധ കോട്ടക്കൽ സെവൻസിലാണ്. കോട്ടക്കലിൽ ഇന്ന് കലാശ പോരാട്ടമാണ്. ഫൈനലിൽ ഇന്ന് സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ നേരിടും. സബാമ്ന്റ്റെ ഹോം ഗ്രൗണ്ടും എന്നതും അവരുടെ ഈ സീസണിലെ ഫോമും ലിൻഷാ മണ്ണാർക്കാടിന് വലിയ വെല്ലുവിളിയാകും.

ഇന്നലെ സെമി ഫൈനൽ ലീഗിലെ അവസാന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചാണ് ലിൻഷ മണ്ണാർക്കാട് ഫൈനലിൽ എത്തിയത്. നാലു പോയന്റോടെ ലീഗിൽ രണ്ടാമത് എത്തി ആയിരുന്നു ലിൻഷയുടെ വരവ്. സബാൻ കോട്ടക്കൽ ഏഴു പോയന്റുമായാണ് ഫൈനൽ ഉറപ്പിച്ചത്. സെമി ലീഗിൽ സബാനും ലിൻഷയും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന നിലയിലായിരുന്നു മത്സരം അവസാനിച്ചത്.

സീസണിൽ നാലു തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. നാലിൽ മൂന്ന് തവണയും സബാൻ തന്നെ ജയിച്ചു. ബാക്കി ഒരു മത്സരം സമനിലയും ആയിരു‌ന്നു.