കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ബെയ്സ് പെരുമ്പാവൂർ ഫൈനലിൽ

കോട്ടക്കൽ അൽ അസ്ഹർ അഖിലേന്ത്യാ സെവാൻസിന്റെ ഫൈനലിലേക്ക് ബേസ് പെരുമ്പാവൂർ. ഇന്ന് നടന്ന രണ്ടാം പാദ സെമിയിൽ ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ചാണ് ബേസ് പെരുമ്പാവൂർ ഫൈനലിലേക്ക് കടന്നത്. സീസണിലെ ബേസ് പെരുമ്പാവൂരിന്റെ ആദ്യ ഫൈനലാണിത്.

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്നത്തെ ബേസ് പെരുമ്പാവൂരിന്റെ വിജയം. ആദ്യ പാദ സെമി 3-3 എന്ന സ്കോറിൽ സമനിലയിൽ അവസാനിക്കുകയായിരുന്നു. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ വമ്പന്മാരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട്, സബാൻ കോട്ടക്കൽ എന്നിവരെ ഒക്കെ തോൽപ്പിച്ചാൺ ബേസ് പെരുമ്പാവൂർ ഫൈനൽ ഉറപ്പിച്ചത്.

ഫൈനലിൽ ഫിഫാ മഞ്ചേരി ആണ് ബേസ് പെരുമ്പാവൂരിന്റെ എതിരാളികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial