ഉഷയെ തോൽപ്പിച്ച് റോയൽ ട്രാവൽസിന്റെ കുതിപ്പ്

- Advertisement -

ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കുതിക്കുന്നു. ഇന്നലെ നടന്ന മത്സരത്തി ഉഷാ എഫ് സിയെ ആണ് റോയൽ ട്രാവൽസ് എഫ് സി തോല്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു റോയലിന്റെ ജയം.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് പെനാൾട്ടി ഷൂട്ടൗട്ടിൽ ജവഹറിനെ വീഴ്ത്തി. ആവേശ പോരാട്ടം നിശ്ചിത സമയത്ത് 2-2 എന്ന നിലയിൽ അവസാനിക്കുക ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement