കൊപ്പം സെമിയിൽ സബാൻ കോട്ടക്കലിന് ജയം

- Advertisement -

കൊപ്പം സെവൻസിന്റെ സെമി ലീഗിൽ സബാൻ കോട്ടക്കലിന് വിജയം. കൊപ്പം അഖിലേന്ത്യാ സെവൻസിൽ നടന്ന പോരിൽ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ ആണ് സബാൻ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സബാന്റെ വിജയം. സബാനോട് കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോഴും എഫ് സി തൃക്കരിപ്പൂർ പരാജയപ്പെട്ടിരുന്നു. സബാന്റെ തുടർച്ചയായ നാലാം ജയമാണിത്.

ഇന്ന് കൊപ്പം അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല.

Advertisement