കൊപ്പത്ത് സമാക്ക് മീഡിയ സബാന്റെ ഗംഭീര തിരിച്ചുവരവ്

- Advertisement -

കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഇന്ന് കണ്ടത് ഒരു ക്ലാസിക്ക് കം ബാക്ക് ആയിരുന്നു. സ്മാക് മീഡിയ സബാൻ കോട്ടക്കലും ജിംഖാന തൃശൂരും നേർക്കുനേർ വന്ന പോരാട്ടത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു ജിംഖാന തൃശൂർ. എന്നാൽ ബ്രൂസ്-മമ്മദ് സഖ്യം അവരുടെ മറ്റൊരു മികച്ച പ്രകടനം കൂടെ കേരളത്തിലെ സെവൻസ് പ്രേക്ഷകർക്ക് കൊടുത്തപ്പോൾ കളി മാറിമറിഞ്ഞു.

 

മമ്മദിന്റെ ഒരു ഗോളും ബ്രൂസിന്റെ ഇരട്ട ഗോളും ജിംഖാന വല തുളച്ചു കയറിയപ്പോൾ കളി 3-2 എന്ന സ്കോറിന് സബാൻ കോട്ടക്കലിന് സ്വന്തം. കഴിഞ്ഞ മത്സരം ഫിഫാ മഞ്ചേരിയോടു തോറ്റ സബാൻ ഈ തിരിച്ചുവരവ് അത്യാവശ്യമായിരുന്നു. പ്ലേ മേക്കറായി കളിച്ച ബെഞ്ചമിനാണ് ഇന്ന് സബാന്റെ ജയത്തിന്റെ യഥാർത്ഥ ശില്പി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement