കൊപ്പം സെവൻസിൽ സബാൻ കോട്ടക്കലിന് സീസണിലെ മൂന്നാം കിരീടം

കൊപ്പം സെവൻസിലും സബാൻ കോട്ടക്കൽ കിരീടം ഉയർത്തി. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ എഫ് സി തൃക്കരിപ്പൂരിനെ തോൽപ്പിച്ചാണ് സബാൻ കിരീടം ഉയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സബാൻ കോട്ടക്കലിന്റെ വിജയം. ബ്രൂസാണ് സബാനായി രണ്ട് ഗോളുകളും നേടി കിരീടം കയ്യിൽ കൊടുത്തത്.

സീസണിലെ സബാൻ കോട്ടക്കലിന്റെ മൂന്നാം കിരീടമാണിത്. എഫ് സി തൃക്കരിപ്പൂര് ആകട്ടെ ഇത് മൂന്നാം തവണയാണ് ഫൈനലിൽ ഈ സീസണിൽ പരാജയപ്പെടുന്നത്. ഇത് അടക്കം നാലു ഫൈനലുകൾ കളിച്ച തൃക്കരിപ്പൂർ തളിപ്പറമ്പിൽ മാത്രമാണ് കിരീടം ഉയർത്തിയത്.

Exit mobile version