എടത്തനാട്ടുകരയും കൊപ്പവും ഇന്നുമുതൽ സെവൻസ് ഫുട്ബോൾ ഉത്സവം

- Advertisement -

സെവൻസ് ഫുട്ബോൾ സീസണ് ചൂട് പിടിപ്പിച്ച് കൊണ്ട് അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ടു ടൂർണമെന്റുകൾ കൂടെ ആരംഭിക്കുന്നു. കൊപ്പം അഖിലേന്ത്യാ സെവൻസും എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസും. വലപ്പാട് അടക്കം ഇതോടെ മൂന്ന് സെവൻസ് ടൂർണമെന്റുകൾ ആയി ഇന്നു മുതൽ. ദിവസവും മൂന്നു കളികൾ ആരാധകരിൽ എത്തും.

ഒരിടവേളയ്ക്കു ശേഷം എത്തുന്ന കൊപ്പം അഖിലേന്ത്യാ സെവൻസിന്റെ ആദ്യ മത്സരത്തിൽ ശക്തരായ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും ഉഷാ എഫ് സി ആലുക്കാസ് തൃശ്ശൂരും ആണ് ഏറ്റുമുട്ടുന്നത്. എടത്തനാട്ടുകരയിൽ സബാൻ കോട്ടക്കലും ടോപ്പ് മോസ്റ്റ് തലശ്ശേരിയും ഏറ്റുമുട്ടും. കഴിഞ്ഞ വർഷം ഫിഫാ മഞ്ചേരി ആയിരുന്നു എടത്തനാട്ടുകരയിലെ കിരീടം കൊണ്ടുപോയത്.

വലപ്പാട് അഖിലേന്ത്യാ സെവൻസിന്റെ മൂന്നാം ദിനം ഇന്ന് ജിംഖാന തൃശ്ശൂർ അഭിലാഷ് കുപ്പൂത്തിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement