കൊണ്ടോട്ടിയിലും റോയൽ ട്രാവൽസ് ഫൈനലിൽ

തുവ്വൂരിന് പിറകെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിലും റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ. ഇന്നലെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചതോടെയാണ് കൊണ്ടോട്ടിയിലെ ഫൈനൽ റോയൽസ് ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസിന്റെ ജയം.

അഡബയോറാണ് റോയലിനായി ഗോൾ നേടിയത്. ഇത് റോയൽ ട്രാവൽസ് കോഴിക്കോടിന്റെ സീസണിലെ നാലാം ഫൈനലാണ്. കഴിഞ്ഞ ദിവസം തുവ്വൂരിലും ജയത്തോടെ റോയൽ ട്രാവൽസ് ഫൈനൽ ഉറപ്പിച്ചിരുന്നു.

എ വൈ സി ഉച്ചാരക്കടവ്, സോക്കർ ഷൊർണ്ണൂർ, എഫ് സി തിരുവനന്തപുരം എന്നീ ടീമുകളെയും കൊണ്ടോട്ടിയിലെ ഫൈനലിലേക്കുള്ള വഴിയിൽ റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമഞ്ചേരിയിൽ അൽ മദീനയെ സ്കൈ ബ്ലൂ എടപ്പാൾ വീഴ്ത്തി
Next articleജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി ഫാൻസ്‌ കേരള