Site icon Fanport

കൊണ്ടോട്ടി സെമിയിൽ ഫിഫയെ സമനിലയിൽ തളച്ച് സൂപ്പർ

കൊണ്ടോട്ടിയിലെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സമനില. ഇന്ന് കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഫിഫാ മഞ്ചേരിയും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. ഇരു ടീമുകൾക്കും നല്ല അവസരങ്ങൾ തന്നെ സൃഷ്ടിക്കാൻ ഇന്ന് ആയില്ല. ഫിഫാ മഞ്ചേരിയുമായി ഈ സീസണിൽ നാലു തവണ കളിച്ചിട്ടും ഒരിക്കൽ പോലും വിജയിക്കാൻ സൂപ്പറിനായിട്ടില്ല.

നാളെ കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഉഷാ തൃശ്ശൂരും കെ ആർ എസ് കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടും.

Exit mobile version