Site icon Fanport

കോളിക്കടവിൽ ഇന്ന് ഫൈനൽ, ആദ്യ കിരീടം തേടി ജവഹർ മാവൂരും മെഡിഗാഡ് അരീക്കോടും

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ ഇന്ന് കലാശപോരാട്ടം നടക്കും. മെഡിഗാഡ് അരീക്കോടും ജവഹർ മാവൂരുമാണ് ഫൈനലിൽ ഇന്ന് ഏറ്റുമുട്ടുക. സെമിയിൽ ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. ഏകപക്ഷീയ രണ്ടു ഗോളുകൾക്കായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ സെമിയിലെ വിജയം. റേഞ്ചേഴ്സ് ഇരിട്ടിക്ക് വേണ്ടിയാണ് മെഡിഗാഡ് കോളിക്കടവിൽ കളിക്കുന്നത്. മെഡിഗാഡിന്റെ സീസണിലെ ആദ്യ ഫൈനലാണിത്.

സെമിയിൽ അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ച് ആയിരുന്നു ജവഹർ മാവൂരിന്റെ സെമി പ്രവേശനം. ടോസിൽ ആയിരുന്നു ജവഹർ മാവൂരിന്റെ വിജയം. ജവഹറിന് ഇത് സീസണിൽ മൂന്നാം ഫൈനലാണ്. സീസണിലെ ആദ്യ കിരീടമാണ് ജവഹർ മാവൂരും ലക്ഷ്യമിടുന്നത്.

Exit mobile version