കോളിക്കടവിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് അഞ്ചാം കിരീടം

സീസണിലെ മുപ്പതാം ഫൈനലിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലിന് കിരീടം. കോളിക്കടവ് അഖിലേന്ത്യാ സെവൻസിലാണ് റോയൽ ട്രാവൽസ് കോഴിക്കോടിനെ തോൽപ്പിച്ച് സബാൻ കിരീടം ഉയർത്തിയത്. ഏകപക്ഷീയമായ ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. സബാനു വേണ്ടി മമ്മദ് ഇരട്ട ഗോളുകളുമായി തിളങ്ങി. ബ്രൂസും ഗോളുമായി തിളങ്ങി. അഡബയോറാണ് റോയൽ ട്രാവൽസിന്റെ ആശ്വാസ ഗോൾ നേടിയത്.

ഇന്നലെ എഫ് സി തൃക്കരിപ്പൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പ്പ്പിച്ചാണ് സബാൻ കോട്ടക്കൽ ഫൈനൽ ഉറപ്പിച്ചത്. മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു റോയൽ ട്രാവൽസിന്റെ ഫൈനലിലേക്കുള്ള വരവ്.

സബാൻ കോട്ടക്കലിന്റെ സീസണിലെ അഞ്ചാം കിരീടമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമോര്‍ക്കല്‍ മാജിക്, നാണംകെട്ട് ഓസ്ട്രേലിയ
Next articleകേരളാ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 12 ടീമുകളുമായി കേരള പ്രീമിയർ ലീഗ്