കോളിക്കടവിൽ റോയൽ ട്രാവൽസ് ഫൈനലിൽ

കോളിക്കടവ് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ. ഇന്നലെ നടന്ന സെമിയിൽ മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി ആണ് റോയൽ ട്രാവൽസ് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം.
റോയൽ ട്രാവൽസിനായി മാർസെല്ലും ലുല്ലുവുമാണ് ഗോളുകൾ നേടിയത്. റോക്കി മെഡിഗാഡിനായി ഗോൾ നേടി. ലുല്ലുവാണ് കളിയിലെ മാൻ ഓഫ് ദി മാച്ച്. ഇന്ന് കോളിക്കടവിൽ രണ്ടാം സെമിയിൽ സബാൻ കോട്ടക്കൽ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial