കോളിക്കടവിൽ ഇന്ന് കിരീട പോരാട്ടം, റോയൽ ട്രാവൽസും സബാനും നേർക്കുനേർ

സീസണിലെ മുപ്പതാം ഫൈനലിൽ ഇന്ന് കോളിക്കടവിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കലും റോയൽ ട്രാവൽസ് കോഴിക്കോടും നേർക്കുനേർ മുട്ടും. ഇന്നലെ എഫ് സി തൃക്കരിപ്പൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് സബാൻ കോട്ടക്കൽ ഫൈനൽ ഉറപ്പിച്ചത്. ബെഞ്ചമിനും ബ്രൂസുമാണ് ഇന്നലെ സബാനായി ഗോളുകൾ നേടിയത്.

കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി ആണ് റോയൽ ട്രാവൽസ് ഫൈനലിലേക്ക് കടന്നത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ഇന്ന് രാത്രിയാണ് ഫൈനൽ. സീസണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ രണ്ട്‌ ടീമുകളാണ് നേർക്കുനേർ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പിന് മുൻപേ പന്ത് വിവാദത്തിൽ
Next articleന്യൂലാന്‍ഡ്സില്‍ ഓസ്ട്രേലിയയെ ഇനി നയിക്കുക ടിം പെയിന്‍, സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സ്ഥാനം ഒഴിഞ്ഞു