കൊളത്തൂർ എട്ടാം കിരീടം ഉയർത്തി റോയൽ ട്രാവൽസ് കോഴിക്കോട്

- Advertisement -

കൊളത്തൂർ അഖിലേന്ത്യാ സെവൻസ് കിരീടം റോയൽ ട്രാവൽസിന്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ജവഹർ മാവൂരിനെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. സീസണിലെ റോയക് ട്രാവൽസിന്റെ എട്ടാം കിരീടമാണിത്. ഏഴ്യ് കിരീടങ്ങളുള്ള സബാൻ കോട്ടക്കലിനെ ഇതോടെ റോയൽ ട്രാവൽസ് മറികടന്നു.

സെമി മത്സരത്തിൽ ഉഷാ തൃശ്ശൂരിനെയാണ് ആണ് റോയൽ ട്രാവൽസ് തോൽപ്പിച്ചത്‌. എതിരില്ലാത്ത  മൂന്നു ഗോളുകൾക്കായിരുന്നു സെമിയിൽ കോഴിക്കോടിന്റെ  വിജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement