സെവൻസ് പ്രതിസന്ധികൾ ചർച്ചയിലെത്തിച്ച് KNR-KSR വാട്സാപ്പ് കൂട്ടായ്മ

- Advertisement -

സെവൻസ് ഫുട്ബോളിൽ കണ്ണൂർ കാസർഗോഡ് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും പുതിയ സീസണിലെ ആശങ്കകളെ കുറിച്ചും KNR-KSR ഫുട്ബോൾ ഫാൻസ് വാട്സാപ്പ് കൂട്ടായ്മ ചർച്ച സംഘടിപ്പിച്ചു. ഇന്നലെ രാത്രി നടന്ന ചർച്ച സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവാക്ക ഉദ്ഘാടനം ചെയ്തു.

“എസ് എഫ് എ ടൂർണമെന്റുകൾക്ക് കണ്ണൂർ കാസർഗോഡ് മേഖലയിലെ പ്രാധാന്യം” എന്ന വിഷയത്തിലായിരുന്നു ചർച്ച. കണ്ണൂർ കാസർഗോഡ് മേഖലയിലെ ഫുട്ബോൾ ആരാധകരും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും ടീം മാനേജർമാരും ഉൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ സെവൻസ് ലോകത്തെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സൂപ്പർ ബാവാക്ക മറുപടി പറഞ്ഞു.

കണ്ണൂർ കാസർഗോഡ് മേഖലയിലെ ടൂർണമെന്റുകളിലെ സാമ്പത്തിക പരാജയങ്ങളും കണ്ണൂർ കാസർഗോഡ് മേഖലയിലെ ടീമുകൾക്ക് ഈ ജില്ലകൾക്കപ്പുറം നടക്കുന്ന ടൂർണമെന്റുകളിൽ എൻട്രി ലഭിക്കാത്തതും ചർച്ചയിൽ വിഷയമായി. പ്രതിസന്ധികൾ മറികടക്കാനുള്ള നടപടികൾ വരുംസീസണുകളിൽ ഉണ്ടാകുമെന്ന ബാവാക്കയുടെ മറുപടി ചർച്ചയിൽ പങ്കെടുത്ത വർക്ക് പ്രതീക്ഷ നൽകി.

ചർച്ചയ്ക്ക് അക്ബർ തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു. ഷാഹിർ രാമന്തളി, ഷമീർ വളുവകാട്, ഷിഹാസ് എന്നിവരാണ് ചർച്ച നിയന്ത്രിച്ചത്. KNR-KSR ഗ്രൂപ്പ് അഡ്മിൻ സവാദ് പയ്യന്നൂർ നന്ദി പറഞ്ഞു. പ്രശാന്ത് എടാറ്റുമ്മൽ ,സൈനുച്ച ,റഫീച്ച ,സിറാജ് തുടങ്ങിയ സെവൻസ് ഫുട്ബോളിലെ സജീവ സാന്നിദ്ധ്യങ്ങളും ചർച്ചയ്യുടെ ഭാഗമായി ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement