കാളിക്കാവിന്റെ അപരാജിത കുതിപ്പിന് ഹയർ സബാൻ അവസാനമിട്ടു

- Advertisement -

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ ഹയർ സബാൻ കോട്ടക്കൽ മുട്ടുകുത്തിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഹയർ സബാൻ കോട്ടക്കലിന്റെ വിജയം. ഇതിനു മുമ്പ് വണ്ടൂരിൽ ഏറ്റുമുട്ടിയപ്പോഴും കെ എഫ് സി കാളിക്കാവ് സബാന്റെ കയ്യിൽ നിന്നു പരാജയം ഏറ്റുവാങ്ങിയിരുന്നു. അവസാന എട്ടു മത്സരങ്ങളിൽ അപരാജിതർ ആയിരുന്ന കെ എഫ് സി കാളിക്കാവിനെയാണ് ഹയർ സബാൻ കോട്ടക്കൽ വീഴ്ത്തിയത്.

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ എറിക് തിളങ്ങിയപ്പോൾ ഫിഫാ മഞ്ചേരിക്ക് അനായാസ ജയം. എഫ് സി ഗോവയ്ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഫിഫാ മഞ്ചേരിക്കു വേണ്ടി എറിക്ക് രണ്ടു ഗോളുകൾ നേടി. ജൂനിയർ ഫ്രാൻസിസാണ് ബക്കിയുള്ള ഒരു ഗോൾ നേടിയത്. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ ഏഴാം  വിജയമാണിത്.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവ മെഡിഗാഡ് അരീക്കോടിനെ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ചു വിജയിച്ചു. ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 4-4 എന്ന നിലയിൽ അവസാനിച്ചിരുന്നു. അതിനെ തുടർന്നാണ് കളി ഇന്നേക്കു മാറ്റിവെച്ചിരുന്നത്. തുടക്കത്തിൽ ഇമ്മാനുവലിലൂടെ ലീഡെടുത്തു എങ്കിലും പിന്നീട് മെഡിഗാഡ് തകരുകയായിരുന്നു. ലക്കി സോക്കർ ആലുവയുടെ സീസണിലെ മൂന്നാം ജയം മാത്രമാണിത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement