കാളിക്കാവിന്റെ ഗംഭീര ജയത്തോടെ സെവൻസ് സീസണ് തുടക്കം

- Advertisement -

വലപ്പാടിൽ 2017-18 സീസണ് ആദ്യ വിസിൽ മുഴങ്ങിയ സെവൻസ് സീസണ് ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളിക്കാവിന്റെ ഗംഭീര ജയത്തോടെ തുടക്കം. ഫിറ്റ് വെൽ കോഴിക്കോടിനെ വലപ്പാടിന്റെ‌ മൈതാനത്ത് നേരിട്ട കാളിക്കാവ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ച് അടുത്ത റൗണ്ടിലേക്ക് കയറി.

തുടക്കത്തിൽ ഫിറ്റ് വെൽ കോഴിക്കോട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. കാളിക്കാവിന്റെ സ്റ്റോപ്പർ ബാക്കായ നൗഫൽ ആണ് സീസണിൽ ആദ്യ ഗോൾ നേടിയത്. നൗഫലിന്റെ ആദ്യ ഗോൾ വീണതോടെ കളി കാളിക്കാവിന്റെ കാലിലായി. കഴിഞ്ഞ‌ സീസണിൽ ആഞ്ഞടിച്ച ടൈറ്റസ് ഇരട്ട ഗോളുകൾ നേടികൊണ്ട് ലീഡ് 3-0 എന്ന സ്കോറിൽ എത്തിച്ചു. അവസാന നിമിഷങ്ങളിലാണ് ഫിറ്റ് വെൽ കോഴിക്കോടിന്റെ ആശ്വാസ ഗോൾ പിറന്നത്.

കഴിഞ്ഞ‌ സീസണും കാളിക്കാവിന്റെ‌ ജയത്തോടെ ആയിരുന്നു ആരംഭിച്ചത്. നാളെ വലപ്പാട് നടക്കുന്ന മത്സരത്തിൽ ശാസ്താ മെഡിക്കൽസ് തൃശൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement